നേരുധ തോട്ടട : ഒരു നൊസ്റ്റാള്‍ജിയ-ആരും അത്ര പെട്ടെന്ന് മറക്കാന്‍ സാധ്യത ഇല്ല ഈ ഇടനാഴികളും ചുമരുകളും മുറികളും…
ലോഡ്ഗിന്റെ മുകളില്‍ നിന്ന് ഉള്ള ദൃശ്യം..ആ നീല ഷീറ ഇട്ട കെട്ടിടം അവിടെ ഒരു കഞ്ഞി കട ഉണ്ടായിരുന്നു ആ കട ഇന്നും അവിടെ ഉണ്ട്
ഇതാണ് പ്രസിദ്ധമായ കുഞ്ഞമ്പു ഏട്ടന്റെ നേരുധ – കുഞ്ഞമ്പു ഏട്ടനും മൂന്നു പെങ്ങന്മാരും ആയിരുന്നു അവിടെ താമസം-ഒരു പെങ്ങളെ നേരത്തെ കല്യാണം കഴിച്ചു കൊടുത്തിരുന്നു-ബാക്കി പേരെ അയക്കാന്‍ കുഞ്ഞമ്പു എട്ടന് സാമ്പത്തിക സ്ഥിതി അനുവതിച്ചില്ല-അയാള്‍ ഒരു നാട് വൈദ്യന് ആയിരുന്നു എന്നാ സത്യം എത്ര പേര്‍ക്ക് അറിയാം-കാലങ്ങള്‍ കഴിഞ്ഞപോള്‍ അയാളുടെ പെങ്ങന്മാര് ഓരോരുത്തരായി ഓരോ അസുഗം ബാധിച് മരിച്ചു-പത്തു കൊല്ലം കഴിഞ്ഞപ്പോള്‍ നേരുധയുടെ ഒരു ഭാഗം ഇടിഞ്ഞു.കുഞ്ഞമ്പു ഏട്ടന്റെ വീടും-അയാള്‍ ആ ഭാഗം പൊളിച് ഓടിട്ട ഭാഗം മാറ്റി വാര്ത് -മുന്പില് രണ്ടു കടകളും പണിതു-രണ്ടായിരത്തി മൂന്നില്‍ അയാളുടെ അവസാന പെങ്ങള് മരണപെട്ടു-ആ വാര്‍ത്ത ലോകം അരിഞ്ഞത് മൂന്ന് ദിവസം കഴിഞ്ഞാണ്-കുഞ്ഞമ്പു ഏട്ടന് അയാളുടെ 97 മത്തെ വയസില്‍ 2007 ല ഈ ലോകത്തോട് വിട പറഞ്ഞു-ഇപ്പോള്‍ നേരുധ കുഞ്ഞമ്പു ഏട്ടന്റെ മൂത്ത പെങ്ങളുടെ മകന്റെ കൈവശം ആണ് -ഇപ്പൊ അവിടെ കുട്ടികള്‍ ആരും താമസിക്കുന്നില്ല-കുറച്ചുഹിന്ദിക്കാരും പിന്നെ മറ്റു ചില പണിക്കാരും-അധികവും മുറികള്‍ ഒഴിഞ്ഞു കിടക്കുന്നു
അത്ര വലിയ പുരോഗതികള്‍ ഒന്നും ഉണ്ടായിട്ടില്ല ഈ പരിസരം..പണ്ട് ഇവിടെ പഠിച്ച ഇറങ്ങിയിട്റ്റ് പിന്നെ ഈ വഴി പോയവര്‍ എത്ര പേര് ഉണ്ടായിരുന്നു എന്ന് കണ്ടു തന്നെ അറിയണം










