നെരുദ ലോഡ്ജ് – ഭാഗം – 13

വളരെ സാധാരണക്കാരില്‍ സാധാരണക്കാരന്‍ ആയി വന്നു എന്റെ ജീവിതത്തില്‍ വളരെ സ്വാധീനം ചെലുത്തിയ വ്യക്തി

വര്‍ഷങ്ങള്‍ ഒരു പാട് കഴിഞ്ഞു എങ്കിലും….

അവനും അവന്റെ വീടുക്കാരും അവര്‍ വച്ച് നീട്ടിയ സ്നേഹവും ഒന്നും ഒരിക്കലും മറക്കാന്‍ ആവില്ല.എന്നെ മകനായി തന്നെ കരുതിയ ഒരു അച്ഛനും അമ്മയും ഉണ്ട്.അവര്ക് എന്നോടുള്ള സ്നേഹം കാണുമ്പോ എനിക്ക് ഈ ജന്മത്തില്‍ എന്റെ അച്ഛനും അമ്മകും എന്നോട് കാണിക്കുന്ന സ്നേഹം കൂടാതെ ഇരട്ടി മധുരം എന്നാ മഹാ ഭാഗ്യം കൂടെ ആവുന്നു. ആ ഒരു സ്നേഹം ആണ് എന്നെ ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്നെ ഒരു സ്പ്രിംഗ് ന്റെ ശക്തി  പോലെ അങ്ങോട്ട്‌  വലിച് കൊണ്ടേ ഇരിക്കുന്നത്..

സ്നേഹം ഒരു ഔഷധം കൂടി ആണ്.സ്നേഹനിധി ആയ അച്ഛനും അമ്മയ്ക്കും മാത്രമേ സ്നേഹനിധികള്‍ ആയ മക്കള്‍ ഉണ്ടാകൂ.അവരുടെ മനസിന്‌ മാത്രമേ ആരോഗ്യം  ഉണ്ടാകൂ .ആ കുടുംബത്തില്‍ മാത്രമേ ഐശ്വര്യം ഉണ്ടാകൂ.അത് പോലെ ഒരു കുടുംബം അധികം ഇല്ല .എനിക്ക് സര്‍വ സ്വതന്ദ്രവും ഉള്ള ഒരു വീട് ..എന്റെ   കയ്യില്‍   ഒറ്റ   ഫോട്ടോ  പോലും  ഇല്ലായിരുന്നു ….ആ  ഒളി  മങ്ങാത്ത  ഓര്‍മ്മകള്‍  അവരുടെ  ആല്‍ബത്തില്‍  നിന്ന്  തന്നെ  ഞാന്‍  എന്റെ  ക്യാമറ  ഉപയോഗിച്ച് പകര്‍ത്തി ..

[slideshow]

Leave a Reply

Your email address will not be published. Required fields are marked *