തിരികെ റൂമിൽ എത്തിയപ്പോൾ റൂമിൽ ഒരാൾ കൂടി വന്നിട്ടുണ്ട്. ആലക്കോട്കാരൻ പ്രേമാനന്ദൻ: അവനും എൻറെ ക്ലാസ്സിൽ ആയിരുന്നു. പക്ഷേ Admission ന്റെ നേരത്ത് കാണാനും പരിചയപ്പെടാനും കഴിഞ്ഞില്ല. ഞങ്ങൾ പലതും സംസാരിച്ചു: ഭക്ഷണം വെക്കുന്ന കാര്യത്തെ
പറ്റിയും ക്ലാസിലെ കാര്യങ്ങളും എല്ലാം എല്ലാം…ഞാൻ താമസിക്കുന്ന ലോഡ്ജിന് രണ്ടാമത് ഒരുനില കൂടി ഉണ്ട്. താഴെ ആകെ അഞ്ച് മുറികളാണ് പുറക് ഭാഗത്തായി ഉള്ളത്. പിന്നെ രണ്ടു മുറികൾ മുൻ വശത്തായിരുന്നു: രണ്ടാം നിലയിൽ 5 മുറികൾ കൂടി ഉണ്ട്: വർഷാവസാനമായതോടെ പല മുറികളും കിളി ഒഴിഞ്ഞ കൂട് പോലെ ആയിരുന്നു. ഒട്ടുമിക്ക റൂമുകളിലും കുട്ടികൾ ഇല്ലായിരുന്നു. വർഷങ്ങളോളം താമസിക്കുന്ന കുട്ടികൾ Seniors ആയവർ മുകൾനിലയിൽ ആയിരുന്നു. അവരെയൊന്നും പരിചയപ്പെടാൻ എനിക്കെന്തോ വലിയ വൈമനസ്യവും വിമുഖതയുമായിരുന്നു. ഒന്നാമത് പെരുമാറാൻ അറിയായ്ക, അപരിചിതരെ ഭയം ഇത്തരം വികാരങ്ങൾ എന്നെ ഭരിച്ചിരുന്നു.എനിക്കിഷ്ടപ്പെട്ടവരെ മാത്രം അങ്ങോട്ട് കയറിച്ചെന്ന് പരിചയപ്പെടുന്ന ശീലമായിരുന്നു എനിക്ക്.
അടുത്തദിവസം ക്ലാസ്സ് ഉണ്ട്: ആയതുകൊണ്ട് അതിലേക്കുള്ള തയ്യാറെടുപ്പുകൾ ഞാനും പ്രേമാനന്ദനും കൂടി ചെയ്യാൻ തുടങ്ങി. റൂമിൽ മൂന്നാമതൊരാൾ കൂടി എത്തിച്ചേർന്നൂ. ITI യിൽ പഠിക്കുന്ന Shiju എന്ന ഒരു പയ്യനായിരുന്നു അത്. അവൻ രണ്ടാം വർഷം പഠിക്കുന്നു .കോഴ്സ് അവസാനിക്കുന്നു. അവനും ശുദ്ധ പ്രകൃതിക്കാരനായിരുന്നു.
അധികം ആരോടും സംസാരിക്കാത്ത പ്രകൃതം. റൂമിൽ ഉള്ള ഞങ്ങളോട് പോലും ഒന്നും സംസാരിക്കില്ല .ഉച്ചക്കുള്ള ഭക്ഷണം കഴിക്കാൻ
ഞാനും പ്രേമാനന്ദനും അക്ഷയ ഹോട്ടലിലേക്ക് പോയി. ഉച്ചകഴിഞ്ഞ് കണ്ണൂര് വരെ ഒന്നു പോകാൻ തീരുമാനിച്ചു: കാരണമുണ്ട് റൂമിൽ ആകെ ഉള്ളത് ഒരു മേശയും ഒരു ബെഞ്ചുമാണ്. കിടക്കാനൊന്നുമില്ല
ഈ കുടുസുമുറിയിലാണ് മൂന്ന് പേരു ചുരുണ്ടു കൂടേണ്ടത്.Shiju എങ്ങനെയാണ് കിടക്കുന്നതെന്നൊക്കെ കണ്ട് മനസ്സിലാക്കി. ആകെ ഒരു പായ, ഒരു തലയണ പിന്നെ തീരെ കട്ടിയില്ലാത്ത ഒരു പഞ്ഞിക്കിടക്ക. കോസടി എന്ന പേര് പറഞ്ഞു കേട്ടു. ഉച്ചകഴിഞ്ഞ് ഞാനും പ്രേമം കൂടി കണ്ണൂര് പോയി കിടക്കാൻ ഉള്ള സാമഗ്രികൾ ഒക്കെ വാങ്ങിക്കൊണ്ടു വന്നു. രാത്രിഭക്ഷണം Shiju വുമായി ചേർന്ന് വെക്കാൻ തീരുമാനിച്ചു. കഴിഞ്ഞ രണ്ട് കൊല്ലമായി Shiju ഈ ഒന്നാം നമ്പർ റൂമിൽ വപ്പും കുടിയുമായി കഴിയുന്നു. അവന്റെ ശീലങ്ങൾ ഹൃദ്യസ്ഥമാക്കി. മണ്ണെണ്ണ stove ഷിജുവിന്റെ വക . അരിയും സാധനങ്ങളും Share ഇടാനും തീരുമാനിച്ചു. ഒരു കിലോ അരി 5 രൂപ. എങ്ങനെയും അമിത ചിലവ് വരാതെ ഇരിക്കാൻ അരിഷ്ടിച്ചു ജീവിച്ചു. പിന്നെ ഞാൻ കെട്ടി ചുമന്നു കൊണ്ട് പോയ അരിയും ഉണ്ട് . അന്ന് രാത്രി ഷിജു ചോറ് വെച്ചു. പരിപ്പുകറി ആയിരുന്നു മൂന്നുപേരും അത് കഴിച്ചു. കണ്ണൂരെന്ന മഹാനഗരത്തിലെ ഒന്നാം ദിവസം അവസാനിച്ചു
തുടരും