അടുത്ത ദിവസത്തെ പ്രഭാതം. നല്ല തണുപ്പുണ്ട് ആരും എഴുന്നേറ്റിട്ടില്ല. എല്ലാവരും മൂടിപ്പുതച്ച് സുഖനിദ്ര . 6 മണി ആയപ്പോഴേക്കും ഞാൻ പ്രഭാത കൃത്യങ്ങൾ നടത്തി തിരിച്ചെത്തി. ഷിജുവിനെ അന്ന് 7 മണിക്കാണ് ക്ലാസ്. അവൻ ഒന്നും കഴിക്കാതെ തന്നെ ക്ലാസ്സിലേക്ക് പോയി . ഞാനും പ്രേമനും പുരുഷേട്ടൻറെ അടുത്തുനിന്നും ചായയും ദോശയും കഴിച്ചു പോളിയിലെത്തി. താഴത്തെ നിലയിൽ തന്നെയുള്ള ആദ്യത്തെ റൂം തന്നെയായിരുന്നു ഞങ്ങളുടെ ക്ലാസ്. നിറയെ കുട്ടികൾ അതിൽ 5 പെൺകുട്ടികളും. ഒഴിവുള്ള ഒരു ബെഞ്ചിൽ ഞാനും പ്രേമനും ഇരുന്നു.ക്ലാസ്സിൽ കുട്ടികൾ പരസ്പരം പരിചയപ്പെടുന്ന ബഹളം. രാഷ്ട്രീയക്കാരുടെ നാടകങ്ങൾ, പ്രഹസനങ്ങൾ പതിവ് കലാപരിപാടികൾ. എല്ലാം കഴിഞ്ഞ് 9 :45 ന് ക്ലാസ്സ് കൂടി. Department head ശാരദ ടീച്ചർ ആയിരുന്നു. അവർ വന്ന് കുറച്ചു വാക്കുകൾ സംസാരിച്ചു.Time table തന്നു. അതിൽ ഞാൻ Pree degree ക്ക് പഠിച്ചിരുന്ന എല്ലാ വിഷയങ്ങളും ഉണ്ടായിരുന്നു. പിന്നെ Course അധിഷ്ഠിത വിഷയങ്ങൾ, Basic Electronics, Workshop, Lab എന്നിവയും ഉണ്ട്. അധികവും ഞാൻ പഠിച്ചിറങ്ങിയ വിഷയങ്ങൾ തന്നെയായിരുന്നു. അതുകൊണ്ട് ഒന്നാം വർഷം ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. രസതന്ത്രം പഠിപ്പിച്ചിരുന്ന അധ്യാപകൻ അത് കുറേ കൂടെ സരളവും ലളിതവുമാക്കി തന്നു. ക്ലാസിൽ എനിക്ക് കൂട്ട് കൂടാൻ ആരെയും കിട്ടിയില്ല; അതിൻറെ കാരണങ്ങൾ പലതായിരുന്നു
ഞാൻ നോക്കിയപ്പോൾ എൻറെ ശീലങ്ങൾ ഒത്തുപോകാൻ പറ്റിയ ആരുമില്ല. ആരും എന്നോട് മിണ്ടുന്നില്ല. മൊത്തത്തിലൊരു അവ്യക്തത.എന്നാൽ ഞാൻ എന്തെങ്കിലും വാ തുറന്ന് പറയുന്നത് കേൾക്കാൻ കണ്ണൂര് കാരായ കുട്ടികൾ കാതുകൂർപ്പിച്ച് എന്റെ നേരെ നോക്കി ഇരിക്കുന്നത് കണ്ടു. എറണാകുളത്തു നിന്നും ഒരു ആനന്ദ ബാബുവും
ചങ്ങനാശ്ശേരിക്കാരി ഒരു രാജശ്രീയും മാത്രമാണ് കണ്ണൂർ ജില്ല വിട്ട് പുറത്തു നിന്നുള്ളവർ. രാജശ്രീക്കും എന്നോട് മിണ്ടാൻ എന്തോ ചമ്മൽ ഉള്ള പോലെ ആണ്. ആനന്ദ ബാബു ആകട്ടെ എന്നെക്കാളും ഒരുപാട് Seniority ഉള്ള ആളും രാഷ്ട്രീയത്തിലെ അടവും തടയും ഒക്കെ അറിയാവുന്ന ആളിനെ പോലെ തോന്നിച്ചു.പ്രേമാനന്ദനാകട്ടെ അവൻറെ നാട്ടിലെ കുട്ടികളെ കണ്ടപ്പോൾ എന്നോടുള്ള കൂട്ട് വിട്ട് അവരോട് കൂടുകയും ചെയ്തു.
അധികവും പത്താംക്ലാസും, JIS ഉം കഴിഞ്ഞ പിള്ളേർ ആയിരുന്നു. എന്നെ സംബന്ധിച്ച് അവരൊക്കെ കൊച്ചുകുട്ടികളും അവർക്ക് അവരെ സംബന്ധിച്ച് കണ്ണൂര് കാര് ഒരു gang ആയി മാറി. പല കാരണങ്ങൾ കൊണ്ടും ഞാൻ സ്വയം ഒറ്റപ്പെട്ടു. ഞാൻ ഒരു gang ലും പെട്ടില്ല. എന്നാൽ എല്ലാ ഗാങ്ങിലും കയറി ഇറങ്ങുകയും ചെയ്തു. എനിക്ക് സ്ഥിരമായതും
ആത്മാർത്ഥതയുള്ളതുമായ ഒരു കൂട്ടുകാരനെയും കിട്ടിയില്ല. അതിൻറെ കാരണങ്ങൾ ആണ് തൊട്ടു മുകളിൽ വിവരിച്ചത്.പ്രീഡിഗ്രി കഴിഞ്ഞെത്തിയ എന്നെ സ്വതവേ Senior ആയിട്ട് കുറെ ഭയഭക്തി ബഹുമാനത്തോടെ മാത്രമാണ് അവർക്ക് കാണാനായത്. അതുകൊണ്ടുതന്നെ അതിൽ ഫ്രണ്ട്ഷിപ്പ് കണ്ടെത്താൻ അവർക്കാർക്കും കഴിഞ്ഞതുമില്ല. ഇലക്ട്രോണിക്സ്…. കിട്ടാവുന്നതിൽ ഏറ്റവും ഗ്ലാമർ ഏറിയ വിഷയം. കേരളത്തിലെ ഒന്നാംനിര കുട്ടികൾക്ക് മാത്രം പ്രാപ്തമായ വിഷയം അതുകൊണ്ടുതന്നെ ഓരോ സ്കൂളിലെയും ഒന്നാംതരം ആയി പാസ്സായ ഓരോ കുട്ടികൾ ആയിരുന്നു ക്ലാസ്സ് നിറയെ. നൂറിൽ 82 മാർക്ക് കിട്ടി ആണ് ഞാൻ അവിടെ എത്തിയത്. നൂറിൽ 90 വരെ കിട്ടിയവർ ധാരാളം: എനിക്കത് ഐശ്ചിക വിഷയമായിരുന്നു. മറ്റുള്ളവർക്ക് പലർക്കും കിട്ടിയത് കൊണ്ട് വന്നു എന്ന മട്ടിലായിരുന്നു. ഇല്ട്രോണിക്സ് വിഷയങ്ങൾ ഞാൻ വേഗം ഹൃദ്യസ്ഥമാക്കി. മറ്റുപലരും Resistor ന്റെ കളർകോഡ് പോലും പഠിക്കാൻ കഴിയാതെ വിഷമിക്കുന്നത് കണ്ട് ഊറിച്ചിരിച്ചു. അതുകൊണ്ട് മറ്റു പലയിടത്തും ഇലക്ട്രോണിക്സ് വിഷയങ്ങളിൽ ഞാൻ നേതാവായി. ലാബ്കളിൽ പല test കളും മറ്റുള്ളവർ പരാജയപ്പെട്ടിടത്ത് ഞാൻ വിജയിച്ചു. രാഷ്ട്രീയത്തിൽ ഞാൻ പിന്നാമ്പുറത്തായിരുന്നു. സ്വതവേ അപരിചിതരെ ഭയമുള്ളത് കൊണ്ട് hostel ൽ അങ്ങോട്ട് ചെന്ന് അവിടെ ഉള്ളവരെ പരിചയപ്പെടാൻ ഞാൻ മടിച്ചു. അതുകൊണ്ട് hostel ൽ ഉള്ളവരുമായി എനിക്ക് യാതൊരു ബന്ധവുമില്ലാരുന്നു.
തുടരും