Vagamon Travel Guide: Ultimate One Day Reunion
1. തുടക്കം: കാത്തിരുന്ന ആ യാത്രാദിനം
പഴയ പത്താം ക്ലാസ്സിലെ കൂട്ടുകാർ ഒന്നിച്ച് ഒരു ട്രിപ്പ് പ്ലാൻ ചെയ്യുക എന്നത് പറയുന്നത്ര എളുപ്പമുള്ള കാര്യമല്ല. ജോലി തിരക്കുകളും കുടുംബപരമായ ഉത്തരവാദിത്തങ്ങളും മാറ്റിനിർത്തി, ഒരു പ്രത്യേക തീയതിയിൽ എല്ലാവരും ഒന്നിച്ചെത്തുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. എന്നാൽ, എല്ലാ തടസ്സങ്ങളും മാറ്റിവെച്ച് രാവിലെ 6:30-ഓടെ ഞങ്ങളുടെ ബസ്സ് യാത്ര തിരിക്കുമ്പോൾ എല്ലാവരുടെയും മുഖത്ത് തിരികെ ലഭിച്ച ബാല്യത്തിന്റെ ആവേശമായിരുന്നു.
Vagamon Travel Guide – കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പച്ചപ്പുനിറഞ്ഞ മൊട്ടക്കുന്നുകളും, മഞ്ഞിൻ കണങ്ങളെ വഹിച്ച് എത്തുന്ന തണുത്ത കാറ്റും, പൈൻ മരങ്ങളുടെ തണൽ വഴികളും ഏതൊരു സഞ്ചാരിയുടെയും മനസ്സ് നിറയ്ക്കുന്ന കാഴ്ചകളാണ്. ഇടുക്കി ജില്ലയുടെ മടിത്തട്ടിൽ സ്ഥിതിചെയ്യുന്ന വാഗമൺ കേവലം ഒരു വിനോദസഞ്ചാര കേന്ദ്രം മാത്രമല്ല; മറിച്ച്, തിരക്കുപിടിച്ച ജീവിതത്തിൽ നിന്ന് അല്പസമയം മാറിനിന്ന് പ്രകൃതിയോട് സംവദിക്കാനും പഴയ ഓർമ്മകളെ തിരികെ പിടിക്കാനും ആഗ്രഹിക്കുന്നവർക്കുള്ള മികച്ച ഒരിടം കൂടിയാണ്.
ഇടദിവസമായതിനാൽ ഈ യാത്രയിൽ പങ്കെടുക്കാൻ പറ്റില്ലെന്നു വിചാരിച്ച് അവസാന ദിവസം വരെ മാറിനിൽക്കാൻ കരുതിയതാണ്. എന്നാൽ ജോയിയുടെ തലേദിവസത്തെ ഫോളോ-അപ്പ് ചെറുതായൊരു വിഷമമുണ്ടാക്കി; വേറൊന്നുമല്ല, പോകുന്നവരുടെ എണ്ണം വളരെ കുറവാണെന്നുള്ള ഒരു ഓർമ്മപ്പെടുത്തലായിരുന്നു അത്. അങ്ങനെ മനസ്സില്ലാ മനസ്സോടെ രാവിലെ പോകാൻ തന്നെ തീരുമാനിച്ചു. രാവിലെ നൈജോയെ വിളിച്ചുപറഞ്ഞു. തലേദിവസം 19 പേരുണ്ടായിരുന്നത് യാത്ര തുടങ്ങുമ്പോൾ 27 എത്തിലെത്തി! ജോയ് ഡിയർ, ഒരു വലിയ സല്യൂട്ട്!
എന്റെ ആരോഗ്യവും അല്പം മോശമായിരുന്നു. അതുകൊണ്ട് വലിയ ബഹളങ്ങളിലൊന്നും പങ്കെടുക്കാതെ മുന്നിലെ ഒരു സീറ്റിൽ ഒതുങ്ങിയിരുന്നു. ജോർജ്ജ് എസ്തപ്പാനും പ്രകാശും നൈജോയും ചേർന്ന് കൂട്ടായ്മയെക്കുറിച്ച് സംസാരിച്ചു. എസ്തപ്പാൻ, ആന്റണി, സുരേഷ് എന്നിവരുടെ മൈക്കിലൂടെയുള്ള പാട്ടുകൾ വരാനിരുന്ന മനോഹര നിമിഷങ്ങൾക്ക് തിരി കൊളുത്തി. ജോയിയും ടൂർ ഓപ്പറേറ്റർ അനിലും പ്രഭാതഭക്ഷണവും മറ്റു യാത്രകളും ക്രമീകരിക്കുന്നതിൽ ശ്രദ്ധ ചെലുത്തിക്കൊണ്ടിരുന്നു. മനോഹരമായ പാട്ടുകൾ എപ്പോഴും സമ്മാനിച്ചിരുന്ന ജിജോയുടെയും ഷാജിയുടെയും അഭാവം തുടക്കത്തിൽ ഉണ്ടായിരുന്നു. നർമ്മം കൊണ്ടും അടിപൊളി പാട്ടുകൾ കൊണ്ടും നമ്മളെ ഉണർത്താറുള്ള ബിജോയി ഇല്ലാത്തതും ഒരു കുറവായി തോന്നി.
പക്ഷേ, അല്പം കഴിഞ്ഞപ്പോൾ കാര്യങ്ങൾ ആകെ മാറി! നാടൻ പാട്ടുകളുമായി ടോമി പെരേപ്പാടൻ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് കടന്നു. നൈജോ തന്നാലാവുന്ന വിധം പാടി. ബിജോയിയുടെ കുറവ് ബിജു പൂപ്പത്ത് തന്റെ നർമ്മങ്ങളിലൂടെയും മനോഹരങ്ങളായ പാട്ടുകളിലൂടെയും നികത്തി ആർമാദിച്ചു! ശീതളപാനീയത്തിന്റെ ഉദ്ഘാടനം ഷാജു പുളിക്കലാനിൽ എത്തിച്ചേർന്നു. ‘ബോധം’ കാരണം പലപ്പോഴും സീറ്റിൽ നിന്ന് എഴുന്നേൽക്കാൻ പോലും ഷാജുവിന് സമയം കിട്ടിയില്ല! ഇടവിട്ട് കൃത്യമായി ബൈജു വർഗ്ഗീസ് പലതരം ബേക്കറി ഐറ്റങ്ങൾ എല്ലാവർക്കും എത്തിച്ചു കൊണ്ടിരുന്നു. ഇത് ടൂർ അവസാനിക്കുന്നത് വരെ തുടർന്നു.
രാവിലെ 8.15-ന് പുല്ലുകുഴിയിലെ ദേവാലയ അങ്കണത്തോട് ചേർന്ന് പ്രഭാതഭക്ഷണം കഴിച്ചു—ചൂട് അപ്പവും മുട്ടക്കറിയും. എസ്തപ്പാൻ വർഷങ്ങളായി ഹോട്ടൽ നടത്തുന്നുണ്ടെങ്കിലും, കുറെ നാളുകൾക്ക് ശേഷം സ്വസ്ഥമായി കഴിക്കാൻ സാധിച്ചതിന്റെ ആ ചിരി അദ്ദേഹത്തിൽ വ്യക്തമായിരുന്നു. വീണ്ടും ബസ്സിലോട്ട്… റജി, ഉണ്ണി കൊക്കാട്ട്, അജി, ഷിബു, സുരേഷ്, ജിസൺ, ബെന്നി എന്നിവർ വലിയ ബഹളങ്ങളൊന്നുമില്ലാതെ തുടർന്നു. പ്രമോദും ജോജോയും അല്പം ശാന്തരായി ഇരുന്നു.
ഇനി യഥാർത്ഥ എന്റർടെയ്നറുടെ എൻട്രി! പതിവിൽ നിന്ന് മാറി നമ്മുടെ ഉണ്ണികൃഷ്ണൻ മൈക്ക് വാങ്ങി. വിനയപൂർവ്വം തനിക്ക് പാട്ടുപാടാൻ കഴിവില്ലെന്ന് പറഞ്ഞാണ് മൈക്ക് കൈയ്യിലെടുത്തതെങ്കിലും, പാട്ട് തുടങ്ങി കഴിഞ്ഞപ്പോൾ ആർക്കും ബലം പ്രയോഗിക്കാതെ മൈക്ക് തിരികെ കിട്ടിയില്ല എന്നതായിരുന്നു സത്യം! ഇതിനിടയ്ക്ക് പ്രകാശും പൂപ്പത്തും ആന്റണി മാഞ്ഞപ്രയും മൈക്ക് ബലമായി വാങ്ങി പാടി. ഉണ്ണി പാട്ടിൽ നിന്നും തന്റെ ജീവിതാനുഭവങ്ങളിലേക്ക് കടന്ന് എല്ലാവരുടെയും ഹൃദയങ്ങളിലേക്ക് കയറിപ്പറ്റി. അല്പം എരിവും പുളിയും ചേർക്കാൻ പ്രകാശ് സെന്റ് ജോസഫ്സ് ഗേൾസ് സ്കൂളിനെക്കുറിച്ചും പാലിശ്ശേരി ബസ്സിനെക്കുറിച്ചും ഓർമ്മിപ്പിച്ചു. ഉണ്ണി പഴയകാല ഓർമ്മകളിലേക്ക് കൊണ്ടുപോയപ്പോൾ പലരുടെയും നെടുവീർപ്പുകൾ ബസ്സിൽ അലയടിക്കുന്നുണ്ടായിരുന്നു.
ഭരണിങ്ങാനം പള്ളി സന്ദർശിച്ച ശേഷം യാത്ര തുടർന്നു. ഉച്ചഭക്ഷണം വാഗമൺ പോകുന്ന വഴിക്ക് ഏകദേശം 1.45-ന് കഴിച്ചു. തുടർന്ന് മൊട്ടക്കുന്നുകൾ കാണാൻ വണ്ടി നിർത്തി.
യാത്ര വീണ്ടും തുടർന്നപ്പോൾ ചിലരൊക്കെ ശീതളപാനീയത്തിന്റെ ലഹരിയിൽ ഉറക്കത്തിലേക്ക് വീണു. ബസ്സിലെ ഓഡിയോ സിസ്റ്റം ഇടിവെട്ട് പാട്ടുകൾ പൊഴിച്ചുകൊണ്ടിരുന്നു. ആൾക്കാർ ഉറങ്ങുന്നത് ജിസണ് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു; അദ്ദേഹം സീറ്റിൽ നിന്ന് എഴുന്നേറ്റു ചുവടുകൾ വെക്കാൻ തുടങ്ങി. അടുത്ത ടൂറിൽ ഇദ്ദേഹത്തെ നിർബന്ധിക്കേണ്ടി വരില്ല എന്ന് ഉറപ്പ്!
വൈകുന്നേരം 4 മണിക്ക് അഡ്വഞ്ചർ പാർക്കിലേക്ക് തിരിച്ചു. ബൈജു വർഗ്ഗീസ് മൈക്ക് ഏറ്റെടുത്ത് തന്റെ അതിഗംഭീരമായ വാക്ചാതുര്യത്തിൽ ലൈവ് കമന്ററിയോടെ പരിപാടികൾ കൊഴുപ്പിച്ചു. പാർക്കിൽ എത്തുമ്പോൾ അത്യാവശ്യം കോടമഞ്ഞും തണുപ്പുമുണ്ടായിരുന്നു. പലതരം അഡ്വഞ്ചർ ആക്റ്റിവിറ്റികൾ ഉണ്ടായിരുന്നെങ്കിലും, ഉള്ളിലെ ശീതളപാനീയം കാരണം ആരും അതിനൊന്നും തുനിഞ്ഞില്ല. പ്രകൃതിയുടെ മനോഹാരിതയും പാർക്കിന്റെ നിർമ്മിതിയും തണുപ്പും മനസ്സിന് കുളിർമയേകി. പിന്നീട് മ്യൂസിക് വാട്ടർ ഫൗണ്ടൻ കാണാൻ പോയി എല്ലാവരും തിമർത്താടി.
ഉണ്ണിയുടെ കഥകളിൽ ബിനോജിനെക്കുറിച്ചും ഷിബുവിനെക്കുറിച്ചും പറയാതെ പറഞ്ഞു. ബിനോജ് തന്റെ പോലീസിലെ അനുഭവങ്ങൾ പങ്കുവെച്ചു. ഉണ്ണി തന്റെ സത്യസന്ധതയോടെ പോലീസിലെ അനുഭവങ്ങളും കോളേജ് കഥകളും ചടുലതയോടെ വിവരിച്ചു. പെൺകുട്ടികളുടെ കാര്യം പറഞ്ഞപ്പോൾ അവരുടെ വിലാസവും അച്ഛന്റെ വിവരങ്ങളുമായി ജോജോ ഇടയിൽ കയറി എല്ലാവരെയും ഞെട്ടിച്ചു! ഉണ്ണി നൈറ്റ് പട്രോളിംഗ് കഥകളും സ്വന്തം പ്രണയം വിവാഹത്തിലെത്തിയ അനുഭവങ്ങളും പങ്കുവെച്ചു. ജീവിതാനുഭവങ്ങൾ തുറന്നു പറഞ്ഞതിനൊപ്പം ചില “ടിക് ടിക്” കാര്യങ്ങളും അദ്ദേഹം പങ്കുവെച്ചു. ഇതോടൊപ്പം മറ്റു പലരും അവരുടെ പഴയ ഓർമ്മകൾ അയവിറക്കി. ടോമിയും പ്രകാശും നൈജോയും പൂപ്പതും ഇടയ്ക്ക് ഉണ്ണിയെ നിമിഷഗാനങ്ങളുമായി തടയാൻ ശ്രമിച്ചെങ്കിലും ഉണ്ണി കുലുങ്ങിയില്ല!
രാത്രി 9.30-ന് ഈരാറ്റുപേട്ടയ്ക്കടുത്ത് വഴിയോര തട്ടുകടയിൽ നിന്ന് നല്ല ചൂട് പൊറോട്ട കഴിച്ചു. അതിനുശേഷം തിരികെ കറുകുറ്റിയിലേക്ക്… വലിയ ബഹളങ്ങളില്ലാതെ, മനസ്സിനെ നൊമ്പരപ്പെടുത്തുന്ന മനോഹര ഓർമ്മകളുമായി, ബസ്സിന്റെ ലൈറ്റ് അണച്ച് ശാന്തമായി യാത്ര തുടർന്നു.
ഇതൊരു മനോഹരമായ യാത്രയായിരുന്നു. എത്ര പറഞ്ഞാലും ആ അനുഭവം തീരില്ല. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും ഈ യാത്ര എനിക്ക് ഒത്തിരി സന്തോഷം നൽകി. ഉച്ചകഴിഞ്ഞ് ചാർജ്ജ് തീർന്ന് ഫോൺ ഓഫായതും നന്നായി; കൂട്ടുകാരോടൊപ്പം നല്ല നിമിഷങ്ങൾ പൂർണ്ണമായി ആസ്വദിക്കാൻ അത് സഹായിച്ചു.
അടുത്തകാലത്തൊന്നും ഇത്രയും സന്തോഷങ്ങൾ കോർത്തിണക്കിയ ഒരു ദിവസം ഉണ്ടായിട്ടില്ല. അധികം വൈകാതെ ഇനിയും നമ്മൾ യാത്ര പോകും; എവിടെയെങ്കിലും ഒരു രാത്രി തങ്ങണം. ഇതെല്ലാവർക്കും ഒത്തിരി സന്തോഷം നൽകിയ യാത്രയാണെന്ന് എനിക്ക് ഉറപ്പാണ്. ❤️

ബസ്സിനുള്ളിൽ ഉയർന്ന പഴയ ജനപ്രിയ ഗാനങ്ങളും, ക്ലാസ്സ് മുറികളിൽ വെച്ച് നടന്ന കുസൃതികളുടെ ഓർമ്മപ്പെടുത്തലുകളും യാത്രയെ കൂടുതൽ ആനന്ദകരമാക്കി. എത്ര വർഷങ്ങൾ കഴിഞ്ഞാലും യഥാർത്ഥ സൗഹൃദത്തിന്റെ ആഴം കുറയില്ലെന്ന് തെളിയിക്കുന്നതായിരുന്നു ആ യാത്രയുടെ ഓരോ നിമിഷവും.
2. ഭരണങ്ങാനവും പ്രഭാതഭക്ഷണവും

യാത്രയിലെ പ്രധാനപ്പെട്ട ഒരു ഇടത്താവളമായിരുന്നു ഭരണങ്ങാനം. രാവിലെ എട്ടുമണിയോടെ ഭരണങ്ങാനത്ത് എത്തിയ ഞങ്ങൾ അവിടെയുള്ള പ്രശാന്തസുന്ദരമായ അന്തരീക്ഷം ആസ്വദിച്ചു. തുടർന്ന് കഴിച്ച ചൂടുള്ള പ്രഭാതഭക്ഷണവും നല്ല നാടൻ ചായയും യാത്രയുടെ ക്ഷീണമകറ്റി ഉന്മേഷമേകി. വാഗമണ്ണിലേക്ക് പോകുന്ന സഞ്ചാരികൾക്ക് വിശ്രമിക്കാനും പ്രഭാതഭക്ഷണത്തിനുമായി തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച പാതയോരങ്ങളിലൊന്നാണിത്.
ഫ്രണ്ട്ഷിപ്പ് ട്രിപ്പുകളിൽ ഭക്ഷണത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. ഒരേ മേശയ്ക്കു ചുറ്റുമിരുന്ന് തമാശകൾ പറഞ്ഞ് ഭക്ഷണം പങ്കുവെച്ചു കഴിക്കുമ്പോൾ കിട്ടുന്ന സന്തോഷം വാക്കുകൾക്ക് അതീതമാണ്.
3. വാഗമണ്ണിലെ പ്രധാന കാഴ്ചകൾ
കടൽനിരപ്പിൽ നിന്ന് ഏകദേശം 1,100 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന വാഗമണ്ണിൽ ഓരോ സീസണിലും വ്യത്യസ്തമായ കാലാവസ്ഥയും കാഴ്ചകളുമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. പ്രകൃതിസ്നേഹികൾക്കായി ഈ മലയോര ഗ്രാമത്തിൽ നിരവധിയേറെ കാഴ്ചകളുണ്ട്. കേരളത്തിലെ വിനോദസഞ്ചാര സാധ്യതകളെക്കുറിച്ചും പ്രധാന കേന്ദ്രങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ Kerala Tourism Official Website സന്ദർശിക്കാവുന്നതാണ്.
എ) പൈൻ ഫോറസ്റ്റ് (Pine Valley)


പച്ചപ്പുനിറഞ്ഞ വനമേഖലയിലൂടെ നടന്നുനീങ്ങുമ്പോൾ അനുഭവപ്പെടുന്ന ശാന്തത വിവരണാതീതമാണ്. ഉയർന്നുനിൽക്കുന്ന പൈൻ മരങ്ങൾക്കിടയിലൂടെ അരിച്ചെത്തുന്ന സൂര്യരശ്മികളും തണുത്ത കാറ്റും ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് ഒരു സ്വർഗ്ഗതുല്യമായ അനുഭവമാണ് നൽകുന്നത്. പൈൻ ഫോറസ്റ്റിന്റെ തണലിലിരുന്ന് ഞങ്ങൾ കൂട്ടുകാരെല്ലാം ഒന്നിച്ച് പാട്ടുകൾ പാടുകയും ഒട്ടനവധി ചിത്രങ്ങൾ പകര്ത്തുകയും ചെയ്തു.
ബി) വാഗമൺ മൊട്ടക്കുന്നുകൾ (Vagamon Meadows)


വാഗമണ്ണിന്റെ ഹൃദയഭാഗം എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഇവിടുത്തെ മൊട്ടക്കുന്നുകൾ. കുന്നിൻ മുകളിൽ നിന്ന് നോക്കിയാൽ കാണുന്ന താഴ്വരകളുടെ ദൃശ്യം മനോഹരമാണ്. ഞങ്ങൾ ചെല്ലുമ്പോൾ മലനിരകളെ പുതച്ചുമൂടി മഞ്ഞുപടലങ്ങൾ എത്തിയിരുന്നു. മഞ്ഞിൻ കണങ്ങൾ തഴുകിപ്പോകുന്ന ആ അന്തരീക്ഷത്തിൽ വട്ടത്തിലിരുന്ന് വർത്തമാനം പറഞ്ഞതും കളിച്ചതും യാത്രയിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നായിരുന്നു. വാഗമണ്ണിന്റെ ഭൂപ്രകൃതിയെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും കൂടുതൽ വിക്കിപീഡിയ വിവരങ്ങൾക്ക് Wikipedia Vagamon Page സന്ദർശിക്കുക.
സി) വാഗമൺ തടാകവും ബോട്ടിങ്ങും (Vagamon Lake)


പച്ചപ്പിനു നടുവിൽ ശാന്തമായി സ്ഥിതിചെയ്യുന്ന വാഗമൺ തടാകം മനസ്സിന് കുളിർമ നൽകുന്ന കാഴ്ചയാണ്. തടാകത്തിലൂടെയുള്ള ബോട്ടിങ് യാത്ര മലനിരകളുടെ ഭംഗി മറ്റൊരു കോണിലൂടെ കാണാൻ അവസരമൊരുക്കുന്നു. കുടുംബത്തോടൊപ്പമോ കൂട്ടുകാരോടൊപ്പമോ എത്തുന്നവർക്ക് സമാധാനപരമായി സമയം ചിലവഴിക്കാൻ പറ്റിയ സ്ഥലമാണിത്.
4. വാഗമൺ യാത്ര പ്ലാൻ ചെയ്യുന്നവർക്കായി ചില പ്രധാന നിർദ്ദേശങ്ങൾ
നിങ്ങളും കൂട്ടുകാരോടൊപ്പം അല്ലെങ്കിൽ കുടുംബത്തോടൊപ്പം വാഗമണ്ണിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് യാത്ര കൂടുതൽ സുഗമമാക്കും:
- അനുയോജ്യമായ സമയം: സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ് വാഗമൺ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ഈ സമയത്ത് നല്ല തണുപ്പും മഞ്ഞും അനുഭവപ്പെടാറുണ്ട്.
- വാഹനം തിരഞ്ഞെടുക്കൽ: വളവുകളും തിരിവുകളും നിറഞ്ഞ മലയോര പാതയായതിനാൽ പരിചയസമ്പന്നരായ ഡ്രൈവർമാരുടെ സേവനം ഉറപ്പാക്കുക. വലിയ ഗ്രൂപ്പുകൾക്ക് ടെമ്പോ ട്രാവലറോ ബസ്സോ ഉപയോഗിക്കുന്നതാണ് സൗകര്യപ്രദം.
- ആവശ്യമായ വസ്ത്രങ്ങൾ: തണുപ്പുള്ള കാലാവസ്ഥയായതിനാൽ ജാക്കറ്റ്, സ്വെറ്റർ എന്നിവ കരുതുന്നത് നന്നായിരിക്കും.
- പ്രകൃതി സംരക്ഷണം: പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതെ പ്രകൃതിയുടെ ശുചിത്വം പാലിക്കാൻ ഓരോ സഞ്ചാരിയും ബാധ്യസ്ഥരാണ്.
5. ഓർമ്മകളുടെ മടക്കയാത്ര




വൈകിട്ട് 6:30-ഓടെ മടക്കയാത്ര ആരംഭിക്കുമ്പോൾ എല്ലാവരുടെയും ഉള്ളിൽ ഒരുപോലെ നിറഞ്ഞത് വീണ്ടും ഓർമ്മകളുടെ ഒരു വസന്തകാലം അനുഭവിച്ചറിഞ്ഞതിന്റെ ചാരിതാർത്ഥ്യമായിരുന്നു. ദൈനംദിന ജീവിതത്തിലെ തിരക്കുകളിൽ നിന്ന് ഒളിച്ചോടി, പഴയ കൂട്ടുകാരെ ചേർത്തുപിടിച്ച് പ്രകൃതിയുടെ മടിത്തട്ടിൽ ചിലവഴിച്ച ആ മണിക്കൂറുകൾ വരുംദിവസങ്ങളിൽ നൽകുന്ന ഊർജ്ജം ചെറുതല്ല.
പ്രകൃതിയും പഴയ സൗഹൃദവും ഒന്നിക്കുന്ന മാന്ത്രിക അനുഭവം ഈ വാഗമൺ യാത്ര
നൈജോ പറഞ്ഞതുപോലെ, നമ്മൾ ഉള്ളിടത്തോളം കാലം ഈ കൂട്ടായ്മയും സന്തോഷവും നിലനിൽക്കട്ടെ…
ഈ യാത്രയ്ക്ക് വഴിമരുന്നിട്ട കൂട്ടായ്മയുടെ തുടക്കക്കാരൻ സാംജി, ജോയ്, ഉണ്ണി, ജോർജ്ജ് എസ്തപ്പാൻ, പ്രകാശ്, ടോമി, നൈജോ കൂടാതെ മറ്റെല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി. ഒപ്പം ടൂർ ഓപ്പറേറ്റർ മനോജ്, സന്ദീപ്, ഡ്രൈവർ എൽദോ എന്നിവർക്കും കടപ്പാട് അറിയിക്കുന്നു.
സൗഹൃദങ്ങളും യാത്രകളും എപ്പോഴും നമ്മുടെ മനസ്സിന് പുതിയ ജീവൻ നൽകുന്നു. വലിയ ചെലവുകളില്ലാതെ, ചുരുങ്ങിയ സമയത്തിനുള്ളിൽ പോയിവരാൻ സാധിക്കുന്ന വാഗമൺ പോലൊരു സ്ഥലം തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ യാത്രയെ കൂടുതൽ മനോഹരമാക്കും. പ്രകൃതിയും സൗഹൃദവും ഒന്നിക്കുന്ന ഇത്തരം യാത്രകൾ ജീവിതത്തിൽ വീണ്ടും വീണ്ടും സംഭവിക്കട്ടെ!

സസ്നേഹം,
അരുൺ
Vagamon Travel Guide: Best School Reunion Trip Experience
Vagamon Travel Guide – Vagamon, often hailed as the “Scotland of Asia,” is a serene hill station located in the Idukki district of Kerala, India. Situated at an elevation of 1,100 meters above sea level, it offers a refreshing blend of misty valleys, lush green meadows, pine forests, and cool mountain breezes. This article captures the vibrant journey of high school batch mates reuniting after decades for a memorable one-day trip to Vagamon. From exploring the quiet trails of Pine Valley to feeling the chilly breeze at Vagamon Kurisumala and enjoying peaceful moments near Vagamon Lake, this travel narrative showcases why Vagamon remains a top destination for group tours and quick weekend getaways.
Vagamon Tourism, Kerala Travel, Hill Stations, Reunion Trip, One Day Tour , Travel Guide , Vagamon one day trip , School reunion travel , Pine Forest Vagamon , Vagamon Kurisumala hills , Kerala hill station trip ,
#Vagamon #VagamonTourism #KeralaTravel #ReunionTrip #HillStation #PineForest #VagamonHills #TravelKerala #MalayalamJournal #Wanderlust