നെരുദ ലോഡ്ജ് – ഭാഗം – 8

ക്ലാസിൽ വന്നു പോകാൻ ബുദ്ധിമുട്ടുള്ള മറ്റു കണ്ണൂരുകാരുമുണ്ടായിരുന്നു. ദിവസവും 50 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിച്ചു വരുന്നവർ പലരും യാത്രമതിയാക്കി ഓരോ Lodge കളിലും മറ്റും ചേക്കേറാൻ തുടങ്ങി. റാഗിങ്ങ് ഭയന്ന് പലരും hostel ഉപേക്ഷിച്ചു തുടങ്ങി. ആലക്കോട്, വടകര എന്നീ സ്ഥലങ്ങളിൽ നിന്നും ഉള്ളവർക്ക് ദിനംപ്രതി ഉള്ള യാത്ര ബുദ്ധിമുട്ടായി. അങ്ങനെ മാസം ഒന്നു കഴിഞ്ഞു. റൂമിലെ ഷിജുവിനെ Course അവസാനിച്ചു. അവൻ നിർത്തി. മണ്ണെണ്ണ stove ഉം, പാത്രങ്ങളും ഞങ്ങൾക്ക് വിറ്റു: മണ്ണെണ്ണ ഞങ്ങൾ Black ൽ വാങ്ങാൻ തുടങ്ങി. ആയിടെയാണ് ഞങ്ങളുടെ തൊട്ടടുത്ത മുറിയിൽ എറണാകുളത്ത് നിന്ന് തന്നെ ഉള്ള 3 പേർ ടെക്സ്റ്റൈൽ ടെക്നോളജി പഠിക്കാൻ എത്തിയത്. അവർ മൂന്നാം നമ്പർ റൂമിൽ താമസമാക്കി. ഒരു ജോസ് പോളും സോജനും സാജുദിനും. അതിൽ ജോസ് പോൾ എൻറെ നാട്ടുകാരനും സോജൻ
കാലടിക്കാരനും ആയിരുന്നു. രണ്ടാം നമ്പർ റൂമിൽ ITI യിൽ Distant Course, Short term പഠിച്ചിരുന്ന മൂന്നു ചേട്ടന്മാരായിരുന്നു. ഒന്ന് കോട്ടയത്തുള്ള ഒരു മധു എന്ന ചേട്ടൻ ആയിരുന്നു. അവർ ഇടയ്ക്കിടെ ഞങ്ങളോട് സംസാരിക്കും. മുകളിൽ ITI ക്കാരായ വേറെ ചില ചേട്ടന്മാരും ഉണ്ടായിരുന്നു. എൻറെ നാട്ടുകാരനായ ജോസ് പോളിന്റെ പക്കൽ അച്ഛൻ എഴുതി കൊടുത്തു വിട്ട ഒരു കത്തുണ്ടായിരുന്നു. ഞാൻ കത്ത് വായിച്ചു. ഞാനും ജോസും സോജനും മൂന്നാം നമ്പർ മുറിയിലേക്ക് ചേർന്നു. ഒന്നാം നമ്പറിൽ വടകരക്കാരൻ ഷാജി താമസമാക്കി. നാലാം നമ്പറിൽ ITI ക്കാരനായ ഒരു നാരായണൻ, പതിനാലാം നമ്പർ മുൻവശത്ത് ചെമ്പേരിക്കാരനായ ഒരു തോമസ് എന്നിവരാണ്. അവരൊക്കെ എന്നെ കൂട്ടുകാരനായി കണ്ടു സ്നേഹിച്ചു. അഞ്ചാം നമ്പർ റൂമിൽ ഉള്ള സുൾഫിക്കർ അനാഥനായിരുന്നു. ITI യിൽ പഠിക്കുകയാണ്. എങ്കിലും ഇലക്ട്രോണിക്സ്കാർ ആരുമില്ല. ആർക്കും ആസ്ഥാനത്ത് എത്തിച്ചേരാൻ കഴിയില്ലെന്നൊരു വമ്പും എൻറെ മനസ്സിൽ വിലസി:
      ജോസ് പോൾ നല്ലൊരു വിശാല ഹൃദയനായ സുഹൃത്താണ്. അവൻറെ കയ്യിലും അച്ഛൻ കുറച്ച് പൈസ കൊടുത്തയച്ചിരുന്നു. അവൻ പറഞ്ഞാണ് ഞാനറിഞ്ഞത്. എൻറെ ഒരു ബന്ധു കണ്ണൂര് ചക്കികുളത്ത് താമസമുണ്ടെന്ന കാര്യം. എന്താവശ്യത്തിനും അവരെ സമീപിക്കാമെന്ന് പറഞ്ഞു.എന്റെ വലിയച്ഛന്റെ മകൾ ശ്രീദേവിയും ഭർത്താവ് ബോസ് ചേട്ടനും കുട്ടികളുമായിരുന്നു അവർ. ഒഴിവ് കിട്ടുമ്പോൾ ഞാൻ പ്രഭാത് തീയേറ്ററിന് അരികെ ഉള്ള ഒരു ട്രാസ് പോർട്ട്‌ കമ്പനിയിൽ പോയി അദ്ദേഹത്തെ കാണും. പിന്നീടുള്ള കുറേ കാലങ്ങളോളം ഞങ്ങൾക്കുള്ള എണ്ണ തന്ന് സഹായിച്ചത് ബോസ് ചേട്ടനാണ്.
മാസം അയച്ചുതരുന്ന 300 രൂപയിൽ പിശുക്കി പിശുക്കി മിച്ചം പിടിച്ച കാശുകൊണ്ട് ആഴ്ചയിൽ ഒരു സിനിമയ്ക്കു പോകും. തോട്ടട സൂരജ്, കണ്ണൂർ അമ്പിളി , സംഗീത കവിത എന്നിവയൊക്കെ ഞങ്ങളുടെ തറവാട് പോലെ ആയി. ഏതൊരു സിനിമയും റിലീസ് ചെയ്താൽ ഉടനെ പോയി കാണും. അതിനുള്ളതൊക്കെ ഭക്ഷണത്തിൽ മിച്ചം പിടിച്ച് സൂക്ഷിച്ച് വച്ചിട്ടുണ്ടാകും. അങ്ങനെ മൂന്നുവർഷം കൊണ്ട് കണ്ട 300 സിനിമകളുടെ List എൻറെ കൈവശമുണ്ട്. ജീവിതത്തിൽ ഇതുപോലെ സന്തോഷിച്ച കുറേ ദിനങ്ങൾ പിന്നീട് ഒരിക്കലും ഉണ്ടായില്ല – ഇതുവരെ……

തുടരും

Leave a Reply

Your email address will not be published. Required fields are marked *