റോഡിലൂടെ പോളി ഗേറ്റ് കടന്ന് അകത്തേക്ക് കയറി , Admission നടക്കുന്ന സമയമാണ്. പോളിയിലും പരിസരങ്ങളിലും നിറയെ ആളുകൾ അവരുടെ മക്കളെയും കൊണ്ട് വന്നിട്ടുണ്ട് . 2 നിലയിലായി വിശാലമായി നെഞ്ച് വിരിച്ച് നിൽക്കുകയാണ് 35 കൊല്ലം പഴക്കമുള്ള ആ കെട്ടിടം. പോളിടെക്നിക് 1954 ൽ തുടങ്ങിയതാണ് . ഏതാണ്ട് കേരളത്തിൽ ആദ്യമായി തുടങ്ങിയ പഴയ പോളികളിൽ ഒരെണ്ണം . കൂട്ടത്തിൽ എറണാകുളത്തുനിന്ന് ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. പോളിയിൽ അന്നും ക്ലാസ്സുണ്ട്. നീലയും നീലയും ( സ്കൈ ബ്ലൂ ഷർട്ട് , നേവി ബ്ലൂ പാന്റ്സ് ) അണിഞ്ഞ് കുട്ടികൾ അവിടെ ഇവിടെ ചുറ്റിപ്പറ്റി നിൽക്കുന്നു. Admission ഇലക്ട്രോണിക്സിന് വേണ്ടിയുള്ള ഒരു ക്യൂവിൽ ഞാനും , അച്ഛനും നിന്നു. കയ്യിൽ ഇൻറർവ്യൂ കാർഡ് ഉണ്ട് : ഞങ്ങളുടെ അവസരമായി കാർഡ് വാങ്ങി നോക്കി. എറണാകുളമെന്ന് കേട്ടപ്പോൾ അയാളുടെ നെറ്റി ചുളിഞ്ഞു. ‘എന്തേ എറണാകുളത്തുനിന്നും
കണ്ണൂർക്ക് ‘അച്ഛനും കാര്യമായൊന്നുമറിയില്ല .
‘ കണ്ണൂര് ചേരാനാണ് കാർഡ് വന്നത് അതുകൊണ്ട് വന്നു ‘
‘ നിങ്ങളുടെ അടുത്ത് കോതമംഗലത്തും മറ്റു ചിലയിടത്തും electronics ഉണ്ടായിട്ടും കണ്ണൂർ വരാൻ എന്തെങ്കിലും കാരണമുണ്ടോ?.
എല്ലാവരുടെയും ശ്രദ്ധ ഞങ്ങളിലായി. ഇൻറർവ്യൂ ബോർഡിൽ ഉള്ളവരു പരസ്പരം സംസാരിക്കാൻ തുടങ്ങി. ഇതെങ്ങനെ സംഭവിച്ചു എന്നറിയാനുള്ള ആകാംക്ഷ ആയിരുന്നു . എല്ലാവരിലും.ഇൻറർവ്യൂ ബോർഡിൽ ഉള്ളവരുടെ സംസാരത്തിൽ നിന്നും അപേക്ഷ എഴുതിയപ്പോൾ ഉണ്ടായ പിശകാണ് അതെന്ന് മനസ്സിലായി. നമുക്ക് വേണ്ടതായ പോളിടെക്നിക്കിന്റെ പേരുകൾ ക്രമം അനുസരിച്ച് എഴുതി ചേർക്കണമായിരുന്നു. മറ്റെങ്ങും വേണ്ട എന്ന കോളം ടിക്ക് ചെയ്യാനും മറന്നുപോയിക്കാണും എന്ന നിഗമനത്തിൽ അവർ എത്തിച്ചേർന്നു : അവസാനം അവർ ചോദിച്ചു ‘കണ്ണൂര് പഠിക്കണമെന്നുണ്ടോ
അതോ നാട്ടിലേക്ക് തിരികെ പോകണമോ?.’ നാട്ടിലേക്ക് പോകാമെന്ന് അച്ഛൻ ആവശ്യപ്പെട്ടു. അതിന് ഇനി മറ്റൊരു ദിവസം Admission വരും. ആ ദിവസം കോതമംഗലം പോളിയിൽ പോയി ചേർന്നാൽ മതി. അതുവരെ ഇവിടെ തുടരണം അത് ഏകദേശം September മാസമാകും. ഓണം കഴിഞ്ഞിട്ട്…… ശരി അതുവരെ ഇവിടെ തുടരാം എന്ന് പറഞ്ഞ് Admit ചെയ്തു. ഫീസ് 318 രൂപ ആയി. ഒരു വർഷത്തേക്കുള്ള സർക്കാർ ഫീസ് ആണത് . ഞങ്ങൾ ഒന്ന് Polytechnic ചുറ്റി നടന്നു കണ്ടു . ക്ലാസ്സ് നാളെ തന്നെ തുടങ്ങും. Uniform ഉണ്ട്. അത് തയ്പ്പിക്കണം. പോളിയുടെ രണ്ടാം നിലയിൽ നിന്നാൽ ദൂരെ കടൽ കാണാം . ഏകദേശം രണ്ട് കിലോമീറ്റർ ദൂരം മാത്രം. ഞങ്ങൾ രണ്ടുപേരും കൂടി ഗേറ്റ് കടന്നപ്പോഴും തിരക്കൊഴിഞ്ഞിട്ടില്ല : ആരെയും പരിചയം കിട്ടിയില്ല . ഞങ്ങൾ ലോഡ്ജിന് അടുത്തുള്ള മുൻവശത്തായി കാണുന്ന ഒരു ഹോട്ടലിലേക്ക് കയറി . ഹോട്ടൽ എന്ന് പറയാൻ പറ്റില്ല . എങ്കിലും മുമ്പിലുള്ള ബോർഡിൽ അക്ഷയ ഹോട്ടൽ എന്ന് കണ്ടത് കൊണ്ട് ഹോട്ടൽ എന്ന് പറഞ്ഞു എന്നേയുള്ളൂ . മുമ്പിൽ ഒരു കണ്ണാടി ഭരണിയിൽ പുട്ടും അപ്പവും ഉണ്ട് . അകത്തായി 4 ഡെസ്ക്, ബെഞ്ച് പിന്നെ നേരെ
അകത്ത് അടുക്കള. പുരുഷേട്ടന്റേതാണ് ആ ഹോട്ടൽ എന്ന ചായക്കട !! പുള്ളിക്കാരനും ഭാര്യയും കൂടിയാണ് നടത്തുന്നത് . രണ്ടു മക്കൾ . ഷിബിയും ഷിജോയും ഞങ്ങൾ അകത്തേക്ക് കയറിയിരുന്നു . പുഞ്ചിരിയോടെ പുരുഷേട്ടൻ ഞങ്ങളുടെ അടുത്തേക്ക് വന്നു. എന്താണ് കഴിക്കാൻ വേണ്ടതെന്ന് ചോദിച്ചു. ഞങ്ങൾ ഓരോ ചായ കുടിച്ചു. പുരുഷേട്ടനെ അച്ഛൻ എനിക്ക് പരിചയപ്പെടുത്തി . വീട് എറണാകുളമാണെന്നും പോളിയിൽ ചേർത്തിട്ട് പോകാൻ വന്നതാണെന്നും ഇതുവരെ വീട് വിട്ട് മാറി നിന്നിട്ടെയില്ലെന്നുമൊക്കെ അവിടെയും പറഞ്ഞു. ചേട്ടൻ ആശ്വസിപ്പിച്ചു യാതൊന്നും പേടിക്കേണ്ടന്നും, കുഞ്ഞമ്പു ഏട്ടന്റെ അടുത്താണെങ്കിൽ ഒട്ടും പേടിക്കേണ്ട എന്നും അങ്ങനെ ഇവിടെ ഇതുവരെ യാതൊരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ലെന്നും പുരുഷേട്ടൻ അച്ഛനോട് പറഞ്ഞു. വേണ്ട കാര്യങ്ങളൊക്കെ ചെയ്തു കൊടുക്കാമെന്നും കൂടി പുരുഷേട്ടൻ പറഞ്ഞപ്പോൾ ആശ്വാസമായി. ഭക്ഷണം വെച്ചു കഴിക്കാനാണ്, എന്തു ചെയ്യണമെന്നൊക്കെ ചോദിച്ചപ്പോൾ അതിനൊക്കെ വഴി ഉണ്ടാക്കാമെന്നും Black ല് മണ്ണെണ്ണ വാങ്ങി കൊടുക്കാമെന്നൊക്കെ പുരുഷേട്ടൻ പറയുന്ന കേട്ടപ്പോൾ ഏതോ പുനർജന്മ ബന്ധമാണെന്ന് തോന്നിപ്പോയി. സമയമാകുന്നു തിരികെ നാട്ടിലേക്കുള്ള ട്രെയിൻ എപ്പോഴാണെന്നൊക്കെ ചോദിച്ച് അച്ഛൻ ഒരിക്കൽ കൂടെ റൂമിലേക്ക് വന്നു.500 രൂപ എൻറെ കയ്യിൽ വച്ചു തന്നു. വാങ്ങാനുള്ള സാധനങ്ങൾ വാങ്ങണം, ഭക്ഷണം സമയത്ത് കഴിക്കണം പൈസ കുറഞ്ഞാൽ വീട്ടിലേക്ക് എഴുതി ചോദിക്കണം, ആഴ്ചയ്ക്ക് കത്തുകൾ എഴുതണം. സമയം പോലെ അച്ഛനും എഴുതാം എന്നൊക്കെ പറഞ്ഞു ഒരിക്കൽ കൂടി ഞാനും അച്ഛനും കുഞ്ഞമ്പു ഏട്ടനെ പോയി കണ്ടു. അയാൾക്ക് ഈ സെൻറിമെന്റ്സൊന്നും വലിയ കാര്യമായി തോന്നിയില്ല. ഒന്നും പേടിക്കേണ്ട പൊയ്ക്കോളാൻ മാത്രം പറഞ്ഞു. Room പൂട്ടി ഞാനും അച്ഛനും ബസ് സ്റ്റോപ്പിലേക്ക് നടന്നു. കണ്ണൂർ ബസ് വന്നപ്പോൾ കൈകാണിച്ച് അച്ഛൻ കയറി. വളവിൽ ആ ബസ്സ് ഒരു പൊട്ടുപോലെ മറയുന്നത് ഞാൻ നോക്കിനിന്നു.
തുടരും