നെരുദ ലോഡ്ജ് – ഭാഗം – 11

ഒരു കിണര്‍ -അതിനെ കുറിച്ച് എന്ത് ഇത്ര പറയാന്‍ ഇരിക്കുന്നു എന്ന് എല്ലാരും ഓര്‍ക്കും.കാരണം ഒരു കിണറിനെ കുറിച്ച ഇത്ര വര്നിച് പറയാന്‍ ഈ ലോകത്തില്‍ എനിക്ക് മാത്രമേ ഉണ്ടാവൂ.കാരണം പഠിക്കുന്ന കാലത്ത് ഒരു നേരം കുളിക്കാന്‍ എത്ര കഷ്ടപെട്ടിട്ടുന്ടെന്നു എനിക്കും എന്റെ കൂടെ ഉണ്ടായിരുന്ന നാലു പേര്‍ക്കും മാത്രം അറിയാം,

polytechnic 1954 ല സ്ഥാപിച്ചത് ഒരു മലയുടെ മുകളില്‍ ആയിരുന്നു . അത് കൊണ്ട് തന്നെ അതിനോട് അനുബന്തിച്ചു പഠിക്കുകയും ജീവിക്കുകയും ചെയ്തിരുന്നവര്‍ക്ക് ആ മല കുറെ ദുരിതങ്ങള്‍ സമ്മാനിച്ച്‌.അതില്‍ ഒന്ന് വെള്ളത്തിന്റെ ബുദ്ധിമുട്ട് ആയിരുന്നു.അവിടെ ഉള്ള കിണറുകള്‍ നല്ല ആഴം ഉള്ളവ ആയിരുന്നു.ഏകദേശം 22 അടി വരെ ആഴം ഉള്ള കിണറുകള്‍ അവിടെ ഉണ്ടായിരുന്നു.വര്‍ഷത്തില്‍ ആറു മാസം കിണറില്‍ വെള്ളം കാണും.മഴാ ഉള്ള നാളുകളില്‍ കിണര്‍ നിറഞ്ഞു കിടക്കും. മഴ മാറുന്നതോടെ വെള്ളം കുറഞ്ഞു കുറഞ്ഞു അടിയില്‍ ഏത്തും.ഇത്ര ആഴം ഉള്ള കിണറുകളില്‍ നിന്ന് വെള്ളം വായിച്ചു കയറ്റുക കൊച്ചു കുട്ടികള്‍ ആയ ഞങ്ങള്‍ക്ക് ഒട്ടും പറ്റുന്നുണ്ടായിരുന്നില്ല.എങ്കിലും അതെല്ലാം സഹിച്ചു..എന്നാല്‍ സഹനത്തിന്റെ പരമാനന്തം ഇതൊന്നും അല്ല.ആറാം മാസം കിണറുകള്‍ വറ്റുകയായി..ഹായി പിന്നെ അല്ലെ നല്ല സുഖം.പിന്നെ കുളിക്കുകയോ അലക്കുകയോ ഭാഷണം പാകം ചെയ്യുകയോ ഒന്നും വേണ്ടല്ലോ ….വേണം അതിനു എന്താ മാര്‍ഗം..ഒന്നലോജിച്ചാല്‍ ഒരു മാര്‍ഗവും ഇല്ല ..ആരും സഹായിക്കാന്‍ ഇല്ല.പിന്നെ എന്താ ചെയ്യുക തുനിഞ്ഞു ഇറങ്ങുക തന്നെ ..കുളിക്കാനും മറ്റും ആയി ഒരു ഏഴു മണി ആവുമ്പോള്‍ ബക്കറ്റ്‌ എടുത്ത് ഇറങ്ങുകയായി.2 ബക്കറ്റ്‌ എടുക്കണം .മല ഇറങ്ങി താഴ്വാരത്തില്‍ ചെന്നാല്‍ മാത്രമേ ഒരു കിണരോ ഒരു പൈപോ ഉള്ളു.അത് കൊണ്ട് കുത്തനെ ഉള്ള ഇറക്കം ഇറങ്ങണം . കിലോമീറ്ററുകള്‍ നടക്കണം .അപ്പൊ ഒരു പൈപ്പ് കാണാം .അവിടെ ഞങ്ങളെ പോലെ ഒരു പാട് പേര്‍ ഉണ്ടാകും.കുളിക്കാനും അലക്കാനും.2 മണിക്കൂര്‍ നേരത്തെ പരിശ്രമം ആണ് കുളി അലക്ക് എല്ലാം സമയം പത്തു ആയിടുണ്ടാകും.പിന്നെ 2 ബക്കറ്റ്‌ വെള്ളം നിറച്ചു ആ കുത്തനെ ഉള്ള കയറ്റം കയറണം .അത്രയും ദൂരം തിരികെ നടക്കണം .അലക്കിയ തുണി പിടിക്കണം .ആ പൈപ്പ് ..അതില്‍ ഉള്ള ആശ്രയം വളരെ കുറച്ച ദിവസത്തേക്ക് മാത്രം.ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്നാ പോലെ ആ പൈപിലെ വെള്ളം ഏതാനും ദിവസം കൊണ്ട് തീരും.

പിന്നെയും ജീവികണ്ടേ…ജീവിക്കണമല്ലോ.അതാണ് ജീവിതം.നീന്തല്‍ അറിയാത്ത ആളുകളെ എടുത്ത് കടലില്‍ ഇട്ടാല്‍ എന്ത് ചെയ്യും…അടിയിലേക്ക് പൊയ് കൊണ്ടിരുന്നാലും ശ്വാസം കിട്ടാതെ പിടയുംപോലും കൈ കാല്‍ അടിച്ചു തുഴഞ്ഞു കൊണ്ടേയിരിക്കും. പറ്റാവുന്നിടത്തോളം …അതെ പോലെ അവസാനം ഞങ്ങള്‍കും ഒരു കച്ചിതുരുമ്പ് കിട്ടി ..

പോളി യുടെ അടുത്ത തന്നെ ആയിരുന്നു ITI യും.അതിന്റെ വാട്ടര്‍ ടാങ്ക് കണ്ടു പിടിച്ചു.ആരോകെയോ പറഞ്ഞു അതില്‍ വലിഞ്ഞു കയറിട്ടു അതില്‍ നിന്ന് വെള്ളം എടുക്കാം എന്ന്.പഷേ അത് ജീവന് അപകടം ഉദ്നാകും എന്നുള്ളത് കൊണ്ട് ആ പദ്ധതി ഉപേഷിച്ച്.എല്ലാരും കൂടെ ടാങ്കിന്റെ കീഴെ നിന്നപ്പോള്‍ അതില്‍ നിന്ന് താഴേക്ക് വരുന്ന പൈപ്പില്‍ ഒരു ചെറിയ ലീക്ക് കണ്ടു.എന്റെ ഒരു ഫ്രണ്ട് ഒരു വിരുതന്‍ എന്ത് ചെയ്തു ?അവന്‍ ഒരു കല്ല്‌ കൊണ്ട് ആ ലീക്ക് ചെറുതായി വലുതാക്കി.അപ്പൊ കുറച്ച ശക്തി ആയി വെള്ളം പുറത്തു ചാടി.എല്ലാരും ഓടി ചെന്ന് ബക്കറ്റില്‍ പിടിച്ചു .കുറെ പേര്‍ ഉടനെ കുളി ആരംഭിച്ചു.ഞാനും.എല്ലാം കഴിഞ്ഞു ..buckettil വെള്ളവും പിടിച്ചു കഴിഞ്ഞു ആ ലീക്ക് ചെറിയ ഒരു കഷ്ണം ചകിരി വെച്ച് അടച്ചു.അടുത്ത മഴക്കാലം വരെ അങ്ങനെ ആയിരുന്നു ഞങ്ങളുടെ ജീവിതം .അതെല്ലാം കഴിഞ്ഞു കാലങ്ങള്‍ കഴിഞ്ഞു .ഇന്ന് samridhamayi കുളിക്കാന്‍ വെള്ളം ഭഗവാന്‍ തന്നിടുണ്ട്.എങ്കിലും ഓരോ തവണ കുളിക്കാന്‍ കയറുംപോളും എന്റെ മനസ്സില്‍ ഒരു വിങ്ങുന്ന വേദന ആയി ഈ സംഭവം കുതികൊന്ടെയിരിക്കും…

അനുബന്തം

ഈ അടുത്ത ഇടെ കണ്ണൂര്‍ പോകാന്‍ ഇടയായപ്പോള്‍ എനിക്ക് അറിയാന്‍ കഴിഞ്ഞത് കണ്ണൂര്‍ തോട്ടടയിലെ വെള്ളത്തിന്റെ പ്രോബ്ലം ഈ 20 വര്ഷം കഴിഞ്ഞിട്ടും പരിഹാരം ഉണ്ടായിട്ടില്ല എന്ന് തന്നെ ആണ്….

Leave a Reply

Your email address will not be published. Required fields are marked *